Advertisement

എറണാകുളത്തും കൂടുതൽ നിയന്ത്രണം; കൊച്ചിയിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ

July 4, 2020
1 minute Read
covid

എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൂടാതെ പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ.

കൊച്ചിയിൽ കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗണെന്ന് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. രോഗികൾ വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നാണ് വിജയ് സാഖറെ വ്യക്തമാക്കിയത്. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപകമായി നടപ്പാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തത് 20 കേസാണ്. കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

അതേസമയം എറണാകുളത്ത് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേർക്ക് ജില്ലയിൽ രോഗം ഭേദമായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ആലുവയിൽ ഓട്ടോ ഡ്രൈവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ ഉറവിടം വ്യക്തമല്ല. എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തി. 61 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

Read Also: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമെന്ന് മേയർ

സമൂഹവ്യാപനഭീതി നിലനിൽക്കുകയാണ് ജില്ലയിൽ. 191 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചമ്പക്കര മാർക്കറ്റ് നാളെ അടയ്ക്കുന്നതാണ്. വിദേശത്ത് നിന്നെത്തിയ എല്ലാവരിലും ആന്റിജൻ ടെസ്റ്റ് നടത്തുമെന്നാണ് വിവരം. ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചിട്ടുണ്ട്. ഇവിടെ പരിശോധന വർധിപ്പിക്കും. എറണാകുളം മാർക്കറ്റ് അടച്ചു.

സമൂഹ വ്യാപനം മുന്നിൽ കണ്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപാടികളും സമര പരിപാടികളുമുൾപ്പെടെയുള്ളവ കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top