കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു

ഗള്‍ഫില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീന്‍(48) ആണ് മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണം. മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‌കാരം നടക്കും. 24 ന് ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Read Also : കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പോസിറ്റീവ് കേസുകളും 394 മരണവും
അതേസമയം, ചെല്ലാനത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഉറവിടം അവ്യക്തമായി തുടരുകയാണ്. എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകള്‍ ശേഖരിച്ചു. ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റിന് ആരോഗ്യ വകുപ്പ് തയാറെടുപ്പ് തുടങ്ങി.
തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചി നഗരവും സമൂഹവ്യാപന ഭീഷണി നേരിടുകയാണ്. ഏറ്റവുമൊടുവില്‍ കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 15 പേരെ ക്വാറന്റീനിലാക്കി. രോഗിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുടെയും ജീവനക്കാരുടെയും സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്.
Story Highlights – man under Covid surveillance died In Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here