താരസംഘടനയുടെ നിർവാഹക സമിതി യോഗം ആരംഭിച്ചു; മോഹൻലാൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നു

താര സംഘടന എഎംഎംഎയുടെ നിർവാഹക സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. യോഗത്തിൽ താരങ്ങളുടെ പ്രതിഫല വിഷയം ചർച്ചയാകും. മലയാള സിനിമ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് എഎംഎംഎ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാർ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങളുടെയടക്കം പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് എഎംഎംഎ നിർവാഹക സമിതിയുടെ യോഗം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് യോഗം നടക്കുന്നത്.
Read Also: ആലപ്പുഴയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു
ചെന്നൈയിലുള്ള പ്രസിഡൻറ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുക്കുന്നത്. സ്ഥലത്തില്ലാത്ത താരങ്ങളും ഓൺലൈനായി യോഗത്തിൽ ചേരും. ഇന്നത്തെ യോഗത്തിൽ എല്ലാ വിഷയവും ചർച്ചയാകുമെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
മലയാള സിനിമ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും നിർമാതാക്കളും ഫെഫ്കയും ഉന്നയിച്ച വിഷയങ്ങൾ ചർച്ചയാകുമെന്നും എഎംഎംഎ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാറും വ്യക്തമാക്കി. പുതിയ സിനിമകളടക്കം ചിത്രീകരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേരുന്നത്. എന്നാൽ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടതില്ല എന്നതായിരുന്നു താര സംഘടനയുടെ നിലപാട്. കൂടാതെ ഷംനാ കാസിം നൽകിയ ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസ്. നീരജ് മാധവിന്റെ ആരോപണം തുടങ്ങിയ എല്ലാം തന്നെ ചർച്ചയ്ക്ക് വരും.
amma executive meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here