‘വലിയ സ്വപ്നങ്ങളുള്ള കൊച്ചു പയ്യന്മാർ’; പാണ്ഡ്യ സഹോദരങ്ങളുടെ ആദ്യ അഭിമുഖം: വീഡിയോ വൈറൽ

പാണ്ഡ്യ സഹോദരങ്ങളുടെ ആദ്യ ടെലിവിഷൻ അഭിമുഖത്തിൻ്റെ വീഡിയോ വൈറൽ. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കൃണാൽ പാണ്ഡ്യ പങ്കുവച്ച വീഡിയോ ഹർദ്ദിക് പാണ്ഡ്യയും റീട്വീറ്റ് ചെയ്തു. വഡോദരയിലെ വിഎൻഎം ടിവി ആണ് ബറോഡ അണ്ടർ 19 ടീമിൽ കളിക്കുന്ന ക്രുണാലിനെയും ഹർദ്ദിക്കിനെയും ആദ്യമായി അഭിമുഖം നടത്തിയത്.
Read Also: ഹർദ്ദിക്കിനും നടാഷക്കും മാംഗല്യം
രഞ്ജി ട്രോഫിയിൽ ബറോഡയെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹമാണ് കൃണാൽ അഭിമുഖത്തിലൂടെ പങ്കുവക്കുന്നത്. ഹർദ്ദിക് പാണ്ഡ്യ ആവട്ടെ, ഇർഫാൻ പത്താൻ യൂസുഫ് പത്താൻ സഹോദരങ്ങളെപ്പോലെ ബറോഡക്ക് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും കളിക്കാനുള്ള ആഗ്രഹവും തുറന്നുപറയുന്നു. ‘വലിയ സ്വപ്നങ്ങളുള്ള കൊച്ചു പയ്യന്മാർ’ ആയിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് സാധിക്കുമെങ്കിൽ ആർക്കും സാധിക്കും. സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ കഠിനാധ്വാനം ചെയ്യുക.’- വീഡിയോ ട്വീറ്റ് ചെയ്ത് ഹർദ്ദിക് കുറിച്ചു.
11 ടെസ്റ്റുകളും 45 ഏകദിനങ്ങളും 38 ടി-20 കളുമാണ് ഹർദ്ദിക് ഇന്ത്യക്കായി കളിച്ചത്. ടെസ്റ്റിൽ 532 റൺസും 17 വിക്കറ്റുകളും നേടിയ അദ്ദേഹം ഏകദിനങ്ങളിൽ 757 റൺസും 45 വിക്കറ്റുകളും നേടി. ടി-20 കളിൽ 296 റൺസും 36 വിക്കറ്റുകളുമാണ് ഹർദ്ദിക്കിൻ്റെ സമ്പാദ്യം. ഇന്ത്യക്ക് വേണ്ടി 11 ടി-20കളിൽ കൃണാൽ പണ്ഡ്യയും പാഡണിഞ്ഞു. 170 റൺസും 11 വിക്കറ്റുകളുമാണ് കൃണാലിൻ്റെ നേട്ടം.
This is gold my bro to see now ? https://t.co/NVI19XxWGf
— hardik pandya (@hardikpandya7) July 4, 2020
Story Highlights: Hardik, Krunal Pandya Share Their First Interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here