‘താരങ്ങളെ സൃഷ്ടിച്ചത് വ്യാപാര താത്പര്യം; ചെറിയ കലാകാരന്മാർ കഷ്ടത്തിൽ’: താരങ്ങളുടെ പ്രതിഫല വിവാദത്തിൽ മാമുക്കോയ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കൽ ചർച്ചയ്‌ക്കെതിരെ മാമുക്കോയ രംഗത്ത്. പ്രതിഫലം കൂട്ടിയവർ തന്നെയാണ് അത് കുറയ്ക്കണമെന്ന് പറയുന്നതെന്ന് മാമുക്കോയ പറഞ്ഞു. താരങ്ങളെ സൃഷ്ടിച്ചത് വ്യാപാര താത്പര്യം കണക്കിലെടുത്താണ്. ചെറിയ കലാകാരന്മാർ വലിയ കഷ്ടപ്പാടിലാണെന്നും മാമുക്കോയ ട്വന്റിഫോറിനോട് പറഞ്ഞു.
താൻ പ്രതിഫലം ചോദിച്ച് വാങ്ങാറില്ല. കൊവിഡ് പ്രതിസന്ധിയെ സിനിമാ ലോകം സഹകരിച്ച് അതിജീവിക്കണമെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു മാമുക്കോയ.
കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് ഉണ്ടാക്കിയത്. തീയറ്ററുകൾ എന്ന് തുറക്കുമെന്ന് അറിയില്ല. തുറന്നാലും എത്രത്തോളം ആളുകൾ വരുമെന്നതും പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും വലിയ അളവിൽ പ്രതിഫലം കുറയ്ക്കണമെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.
story highlights- Mamukkoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here