കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കോട്ടയം കടുവാക്കുളം പൂവന്തൂരുത്ത് സ്വദേശി മധുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗമില്ലെന്നു സ്ഥിരീകരിച്ചത്. പൂവന്തുരത്ത് സ്വദേശി മധു ജയകുമാര്‍ (50) ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാസം 27 ന് ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മധുവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനംതിട്ടയിലും ഇന്ന് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചിരുന്നു. റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. ഇടക്കുളം പുത്തന്‍വീട്ടില്‍ സിനു ആണ് മരിച്ചത്. 46 വയസായിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു. ജൂണ്‍ 30ന് അബുദബിയില്‍ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Story Highlights: covid19, coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here