കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ; ലോകാരോഗ്യ സംഘടനയോട് നിർദേശങ്ങൾ പരിഷ്‌കരിക്കാൻ നിർദേശം

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വാദിച്ച് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ കൊറോണ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പകരുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വാദം. ഈ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയോട് കൊവിഡ് നിർദേശങ്ങൾ പരിഷ്‌കരിക്കാൻ ശാസ്ത്രജ്ഞർ നിർദേശിച്ചു.
32 രാജ്യങ്ങളിൽ നിന്നായി 239 ശാസ്ത്രജ്ഞരാണ് പഠനം നടത്തി ലോകാരോഗ്യ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് തുറന്ന കത്ത് നൽകിയിരിക്കുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണ് കൊവിഡെന്നാണ് ലോകാരോഗ്യ സംഘടന ആദ്യം പറഞ്ഞത്. വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവത്തിൽ നിന്നാണ് കൊവിഡ് പകരുന്നതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇതിന് പുറമെ നിലവിൽ വായുവിലൂടെയും രോഗം പകരുമെന്ന് വാദിക്കുകയാണ് ശാസ്ത്രജ്ഞർ. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് അടുത്തയാഴ്ച ഇവർ പുറത്തിറിക്കും.
കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് സാധ്യതയുണ്ടെങ്കിലും ഇത് തെളിയിക്കാനാവശ്യമായ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഇൻഫക്ഷൻ പ്രിവൻഷൻ ആന്റ് കണ്ട്രോൾ വിഭാഗം സാങ്കേതിക തലവൻ ഡോ.ബെനെഡെറ്റ അലഗ്രാൻസി ന്യൂയോർക്ക് ടൈംസിനോട് നേരത്തെ പറഞ്ഞു. നിലവിലെ പഠനത്തെ കുറിച്ച് പ്രതികരിക്കാൻ സംഘടന തയാറായിട്ടില്ല.
Story Highlights- Coronavirus airborne say 239 experts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here