ചിത്രീകരണം ആരംഭിച്ച പുതിയ സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്

ലോക്ക് ഡൗണിന് ശേഷം പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബർ വിലക്കേർപ്പെടുത്തി. ലോക്ക് ഡൗണിന് ശേഷം സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു.
Read Also : സുശാന്തിനെ നാല് സിനിമകളിൽ നിന്ന് ഒഴിവാക്കിയിരുന്നു: സഞ്ജയ് ലീല ബൻസാലി
കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരിന്നു. എന്നാൽ, അൺലോക്ക് പ്രക്രിയ ആരംഭിച്ചതിനെ തുടർന്നാണ് പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബർ വിലക്കിയത്.
അതേസമയം, പുതിയതായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രങ്ങൾക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights – Film Chamber, banned, new films shooting opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here