തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ.
തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.
ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പൊലീസും ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
Story Highlights – district collector declared trivandrum containment zones and buffer zones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here