കന്നട നടൻ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു

കന്നട നടൻ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു. മാണ്ഡ്യ ജില്ലയിലെ താരത്തിന്റെ സ്വവസതിയിൽ വച്ചായിരുന്നു മരണം. 30 വയസായിരുന്നു.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഫിറ്റ്‌നസ് ട്രെയ്‌നർ കൂടിയായിരുന്ന സുശീൽ ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. ദുനിയ വിജയ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന സലാഗ എന്ന ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും സുശീൽ വേഷമിട്ടിട്ടുണ്ട്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി നരിവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ‘സുശീൽ നീ കടന്നുപോയത് എന്തിലൂടെയാണെന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ നിനക്കൊരു ഭാവിയുണ്ടായിരുന്നു. നല്ല ദിവസങ്ങൾക്ക് വേണ്ടി നീ കാത്തിരിക്കണമായിരുന്നു’- നടൻ ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.
Story Highlights – kannada actor susheel gowda commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here