തിരുവനന്തപുരം സ്വർണക്കടത്ത്: കസ്റ്റംസിൽ ഹൈ അലേർട്ട്; അന്വേഷണ സംഘം വിപുലീകരിച്ചു

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ ഹൈ അലേർട്ട്. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവനന്തപുരം നഗരത്തിൽ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യേപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലാണെന്നാണ് സൂചന.
Read Also : സ്വർണക്കടത്തിൽ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന
കേസിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story Highlights – Gold smuggling, swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here