തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടാകാമെന്ന് എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടാകാമെന്ന് എന്‍ഐഎ. കള്ളക്കടത്ത് സ്വര്‍ണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്ന് പരിശോധിക്കും. കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഐഎ പ്രതി ചേര്‍ത്തു. കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്ന. സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. കേസില്‍ പി.എസ്. സരിത്ത്, സ്വപ്ന പ്രഭ സുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
Read Also : മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടതയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസിന് ദേശീയഅന്താരാഷ്ട്ര ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. യുഎപിഎ നിയമത്തിലെ 15ആം വകുപ്പ് പ്രകാരം സ്വര്‍ണക്കടത്തിനെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ ഒളിവിലുള്ള പ്രതികളെ പിടികൂടുകയാകും ആദ്യ നടപടി. വിദേശത്തുള്ള ഫാസില്‍ ഫരീദിനെ ഡീപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കും. എന്‍ഐഎക്ക് മുന്നില്‍ അധികനാള്‍ സ്വപ്നയും സന്ദീപും ഒളിവിലിരിക്കാന്‍ തരമില്ല. ചൊവ്വാഴ്ചയ്ക്കകം അറസ്റ്റുണ്ടായില്ലെങ്കില്‍ കീഴടങ്ങല്‍ ഉറപ്പിക്കാം. നേരത്തെ കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പല ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്.
Story Highlights – gold smuggling case linked to terrorism;NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here