കെകെ മഹേശന്റെ അത്മഹത്യ; കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ അത്മഹത്യ കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആരോപണ വിധേയരായതിനാൽ അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം. ക്രൈംബ്രാഞ്ച് മേധാവി ഡിജിപിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കേസുമായ ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് കേസെറ്റുടുക്കാൻ താൽപര്യമില്ലെന്ന് കാണിച്ച് ഡിജിപിയ്ക്ക് രേഖാമൂലം മറുപടി നൽകിയത്. കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് ലോക്കൽ പൊലീസ് ഡിജിപിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് ഡിജിപി ക്രൈംബ്രാഞ്ചിനോട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കെകെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ പേര് പുറത്തായതോടെയാണ് ലോക്കൽ പൊലീസിനനുമേൽ സമ്മർദ്ദം ഉണ്ടാവുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അന്വേഷണത്തിൽ നിന്ന് ലോക്കൽ പൊലീസ് പിന്മാറുന്നതായി
ഡിജിപിയെ അറിയിച്ചത്. നിലവിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കില്ലന്നാണ് അറിയിച്ചിരിക്കുന്നത്. മൈക്രോ ഫിനാൻസ് കേസിൽ മഹേശനെ കുടുക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ആത്മഹത്യാ കുറിപ്പിൽ ഉൾപ്പെടെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് രംഗത്ത് വന്നിരിക്കുന്നത്.
Story Highlights – kk mahesan suicide, case, crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here