കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിസാഹായത വ്യക്തമാക്കി ആർബിഐ

കൊവിഡ് അനുബന്ധ സാമ്പത്തിക പ്രതിസന്ധിയിൽ നിസാഹായത വ്യക്തമാക്കി ആർബിഐ. സാധ്യമായ എല്ലാ കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും മരക പ്രഹരമാണ് കൊവിഡ് രാജ്യത്തെ സാമ്പത്തിക മേഖലയിൽ തുടർച്ചയായി ഉണ്ടാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
എല്ലാ ചികിത്സയും നൽകി കഴിഞ്ഞു ഇനി പ്രാർത്ഥനമാത്രമാണെന്ന് മാർഗമെന്ന് വ്യക്തമാക്കുകയായിരുന്നു ഫലത്തിൽ ഇന്ന് റിസർവ് ബാങ്ക് ഗവർണർ. ലോക്ക ഡൗൺ കലത്താകെ മാധ്യമങ്ങളുമായി പങ്കുവച്ച പ്രതീക്ഷകൾക്ക് പകരം നിസാഹായത റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. എല്ലാ മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുകയാണ്. തൊഴിൽ മേഖലയിലെ തിരിച്ചടി ഗൗരവകരമാണ്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാൻ രാജ്യത്തെ കൂടുതൽ കാലത്തേക്ക് നിർബന്ധിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
എസ്ബിഐയുടെ 7-ാംമത് ബാങ്കിംഗ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റിസർവ് ബാങ്ക് ഗവർണർ. രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ എസ്ബിഐയുടെ പങ്ക് നിർണായകമാണെന്ന ശക്തികാന്ത ദാസ്.
Story Highlights – RBI expresses helplessness over covid financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here