ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക് 62.78 ശതമാനമായി ഉയർന്നു

ഇന്ത്യയിൽ കൊവിഡ് ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 515385 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവിൽ 62.78 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണം സംസ്ഥാനങ്ങളും കേന്ദ്രവും കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ളവ പ്രഖ്യാപിച്ചുകൊണ്ട് എടുത്ത ഫലപ്രദമായ നടപടികളികളാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. നിലവിൽ 283407 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 8,20,916 ആയി. 519 പേർ കൊവിഡിനെ തുടർന്ന് മരിച്ചതോടെ കൊവിഡ് ബാധമൂലമുള്ള മരണ നിരക്ക് 22,123 ആയി.
Story Highlights – India’s Covid negative rate has risen to 62.78%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here