ഗൂണ്ടാതലവൻ വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

ഗൂണ്ടാതലവൻ വികാസ് ദുബെ പൊലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. ദുബെയും കൂട്ടാളികളും എട്ട് യുപി പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവും കമ്മിഷൻ അന്വേഷിക്കും. അലഹബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ശശികാന്ത് അഗർവാളിനെയാണ് കമ്മിഷനായി നിയമിച്ചിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ഗൂണ്ടാ സംഘങ്ങളും പൊലീസും തമ്മിൽ ബന്ധം ഉണ്ടോയെന്ന കാര്യവും അന്വേഷിച്ച് കണ്ടെത്താൻ കമ്മിഷന് നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ കൂടി അന്വേഷിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
ഈ മാസം മൂന്നിനാണ് ഡിസിപി അടക്കം എട്ട് പൊലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും വധിച്ചത്. ഇതിനു പിന്നാലെ ഒളിവിൽപ്പോയ ദുബെയെ പിടികൂടെ കാൺപൂരിലേക്ക് കൊണ്ടു വരുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം മറിയുകയും ദുബൈ രക്ഷപ്പെടാൻ നോക്കിയപ്പോൾ വെടിവയ്ക്കുകയുമായിരുന്നു. തലയ്ക്ക് പിന്നിൽ വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. ദുബെയുടെ മൂന്നു കൂട്ടാളികളെ ഇതിനു മുമ്പ് ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയിരുന്നു.
Story Highlights – vikas dube, death, UP Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here