ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാള്‍ക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പഞ്ചായത്തിലെ അഞ്ച്, ആറ്,14,15 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഉത്തരവിട്ടത്.
Story Highlights – Alappuzha Pulinkunnu Panchayath, Containment Zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here