Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

July 13, 2020
1 minute Read

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ചെന്നൈ ബാംഗ്ലൂർ, മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് പിടിയിൽ. തെലങ്കാന രാജ്ഭവനിലെ പൊലീസുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരുടെ ആരോഗ്യനില തൃപ്തികരമായി തുടുന്നു.

7827 പുതിയ കേസിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,54,427 ഉം മരണം 10,289ഉം ആയി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത താനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 60,000 കടന്നു. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 1,38,470 ഉം മരണസംഖ്യ 1966 ആയി. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 77,3888 ആണ്. ഡൽഹിയിൽ പ്രതിദിന കേസുകൾ വീണ്ടും കുറഞ്ഞു. 1573 പുതിയ കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,12,494 ഉം മരണം 3371 ഉം ആയി.

ഗുജറാത്തിൽ 879 പുതിയ കേസുകളും 13 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 41,897ഉം മരണം 2047ഉം ആയി. പശ്ചിമബംഗാളിൽ 1560 പേർ കൂടി രോഗം സ്ഥീരികരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. തെലങ്കാനയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 8 മരണവും 1,269 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 34, 671 ആണ് സംസ്ഥാനത്തെ രോഗബാധിതർ. രാജ്ഭവനിലെ 10 പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗവർണർ തമിഴ്‌സായ് സൗന്ദരരാജന്റെ പരിശോധനാഫലം നെഗറ്റീവായി.

Story Highlights national covid,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top