Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 500 കൊവിഡ് മരണങ്ങൾ

July 13, 2020
1 minute Read
india reported 500 covid deaths within 24 hours

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 28,701 പോസിറ്റീവ് കേസുകളും 500 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ്് കേസുകൾ 8,78,254 ആയി. ആകെ മരണം 23,174 ആയി.

തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം 28,000 കടന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തടരുകയാണ്. ആകെ 1,18,06,256 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,19,103 സാമ്പിളുകൾ പരിശോധിച്ചു.

തെലങ്കാന രാജ്ഭവനിലെ പൊലീസുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 1,38,470 ഉം മരണസംഖ്യ 1966 ആയി. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 77,3888 ആണ്. ഡൽഹിയിൽ പ്രതിദിന കേസുകൾ വീണ്ടും കുറഞ്ഞു. 1573 പുതിയ കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,12,494 ഉം മരണം 3371 ഉം ആയി.

ഗുജറാത്തിൽ 879 പുതിയ കേസുകളും 13 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 41,897ഉം മരണം 2047ഉം ആയി. പശ്ചിമബംഗാളിൽ 1560 പേർ കൂടി രോഗം സ്ഥീരികരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. തെലങ്കാനയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 8 മരണവും 1,269 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 34, 671 ആണ് സംസ്ഥാനത്തെ രോഗബാധിതർ. രാജ്ഭവനിലെ 10 പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗവർണർ തമിഴ്‌സായ് സൗന്ദരരാജന്റെ പരിശോധനാഫലം നെഗറ്റീവായി.

Story Highlights india reported 500 covid deaths within 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top