കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഉച്ചയോട് കൂടിയാണ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന വിവരം ലഭ്യമായത്. കോട്ടയം ചങ്ങനാശേരിയിൽ നിരീക്ഷണത്തിലായിരുന്ന പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. മറ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ സംസ്‌കാരം നടത്തും. മാനസിക സമ്മർദം മൂലമാണോ ആത്മഹത്യ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്നു കൃഷ്ണപ്രിയ. ഈ മാസം ഒൻപതിനാണ് കൃഷ്ണപ്രിയ നാട്ടിൽ മടങ്ങിയെത്തുന്നത്. പെൺകുട്ടി സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ കുടുംബാംഗങ്ങൾ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ച വരെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷം ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read Also : സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
കൃഷ്ണപ്രിയയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ്. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്. മൃതദേഹത്തിൽ നിന്നും സ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
Story Highlights – covid, suicide, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here