സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്; 396 ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം

കേരളത്തിൽ ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 34 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നും തിരിച്ചെത്തി ജൂലൈ 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശിയായ നസീർ ഉസ്മാൻകുട്ടിയുടെ (47) പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. ഇദ്ദേഹം അർബുദ ബാധിതനായിരുന്നു. ഇതോടെ 34 പേരാണ് മരണമടഞ്ഞത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 177 പേർക്കും, എറണാകുളം ജില്ലയിലെ 58 പേർക്കും, കോഴിക്കോട് ജില്ലയിലെ 53 പേർക്കും, തൃശൂർ ജില്ലയിലെ 32 പേർക്കും, മലപ്പുറം ജില്ലയിലെ 22 പേർക്കും, കാസർഗോഡ് ജില്ലയിലെ 20 പേർക്കും, ആലപ്പുഴ ജില്ലയിലെ 17 പേർക്കും, കൊല്ലം ജില്ലയിലെ 12 പേർക്കും, കോട്ടയം ജില്ലയിലെ 3 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 181 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട്, കണ്ണൂർ (തൃശൂർ- 1, മലപ്പുറം- 3) ജില്ലകളിൽ നിന്നുള്ള 49 പേരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 21 പേരുടെയും (തിരുവനന്തപുരം- 2), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 17 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 15 പേരുടെയും (കൊല്ലം 2), തൃശൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ള 9 പേരുടെ വീതവും, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.
നിലവിൽ 4454 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇതോടെ 4454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4440 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,847 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,067 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 4780 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 720 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനാ ഫലവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,227 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,35,043 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7745 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 79,723 സാമ്പിളുകൾ ശേഖരിച്ചതിൽ 75,338 സാമ്പിളുകൾ നെഗറ്റീവ് ആയി.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here