‘ഭഗവാന്റെ രഹസ്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ല ‘; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി രാജകുടുംബം രംഗത്ത്. വിധിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പൂർണമായി വായിച്ചതിനു ശേഷമുള്ള പ്രതികരണവുമായാണ് രാജകുടുംബം രംഗതെത്തിയിരിക്കുന്നത്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
കൊവിഡ് മാറി എല്ലാവർക്കും ക്ഷേത്ര ദർശനത്തിന് എത്താൻ കഴിയട്ടെ. ബി നിലവറയിൽ ക്ഷേത്രം സംബന്ധിച്ച് രഹസ്യങ്ങളാണ് ഉള്ളത്. ഭഗവാന്റെ രഹസ്യം അത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ. ബി നിലവറ തുറക്കില്ല. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ തന്ത്രിയുൾപ്പെടെയുള്ളവർ തീരുമാനിക്കും. ബാക്കി പ്രതികരണങ്ങൾ ക്ഷേത്ര ഭരണം സംബന്ധിച്ച് വിധി മുഴവൻ വായിച്ച ശേഷം പ്രതികരിക്കുമെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതിഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും പ്രതികരിച്ചു.
Story Highlights – Thiruvitham core palace,supreme court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here