സച്ചിൻ പൈലറ്റ് കുതിര കച്ചവടത്തിന് ശ്രമിച്ചുവെന്ന് അശോക് ഗെഹ്‌ലോട്ട്; ഗവർണറെ കണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെയുള്ള നടപടി കുതിരക്കച്ചവടം നടത്തിയതിനാലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. ഗൂഡാലോചന നടത്തിയ കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതിനാലാണ് ഹൈക്കമാന്റ് സ്ഥാനമാനങ്ങളിൽ നിന്ന് നീക്കാനുള്ള തീരുമാനമെടുത്തത്. ഗവർണറെ കണ്ട് മടങ്ങവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ആറ് മാസമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നും ഗെഹ്‌ലോട്ട്.
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ ഗവർണറെ കണ്ട് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ വിവരം അറിയിച്ചു. ഗോവിന്ദ് സിംഗ് ദോതസ്രയെയാണ് പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചത്. സച്ചിന്റെ ക്യാമ്പിലുള്ള രണ്ട് മന്ത്രിമാരെയും പുറത്താക്കിയ വിവരവും ഗവര്‍ണറോട് ഗെഹ് ലോട്ട് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ ഗൂഡാലോചനയിൽ സച്ചിൻ പൈലറ്റ് പങ്കാളിയായെന്നും കോൺഗ്രസ് ആരോപിച്ചു. നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പങ്കെടുത്തിരുന്നില്ല. പ്രിയങ്കാ ഗാന്ധിയുടെ അനുനയ ശ്രമവും വിജയിച്ചിരുന്നില്ല.
അതിനിടെ സച്ചിൻ പൈലറ്റ് ട്വിറ്ററിൽ നിന്നും തന്റെ സ്ഥാനമാനങ്ങൾ നീക്കി. സത്യം വളച്ചൊടിക്കാം പക്ഷേ തോൽപ്പിക്കാൻ ആവില്ലെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
Read Also : കോൺഗ്രസ് അനുനയ നീക്കങ്ങൾക്ക് തിരിച്ചടി; നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ സച്ചിൻ പൈലറ്റ്; നടപടിക്ക് സാധ്യത
അതേസമയം രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. രാജസ്ഥാൻ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ആദ്യമായാണ് ഒരു ബിജെപി നേതാവ് വിഷയത്തിൽ പ്രതികരിക്കുന്നത്.
വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച നിയമസഭാകക്ഷി യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കി. സച്ചിനൊപ്പമുള്ള മറ്റ് രണ്ട് പേരെയും മന്ത്രിസഭയിൽ നിന്ന് നീക്കിയിട്ടുണ്ട്.
Story Highlights – sachin pilot, ashok gahlot, rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here