Advertisement

വികാസ് ദുബെയെ പൊലീസ് കൊന്ന സംഭവം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

July 14, 2020
1 minute Read

കാൺപൂർ ഏറ്റുമുട്ടലിലെ മുഖ്യപ്രതി വികാസ് ദുബെയെയും കൂട്ടാളികളെയും പൊലീസ് വെടിവച്ചു കൊന്നത് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നത്.

ഉത്തർപ്രദേശ് പൊലീസിനെതിരെ അഭിഭാഷകനായ ഘൻശ്യാം ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. വികാസ് ദുബെ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഭിഭാഷകൻ കോടതിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാഷ്ട്രീയ, പൊലീസ്, കുറ്റവാളി സംഘങ്ങൾ തമ്മിലുള്ള അവിശുദ്ധ ബന്ധം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്ന് അനൂപ് പ്രകാശ് അവാസ്തി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Read Also : കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് വികാസ് ദുബെയെ പൊലീസ് കൊലപ്പെടുത്തിയത്. പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയെ ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കാൺപൂരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വികാസ് ദുബെ. ഇയാളുടെ കൂട്ടാളികളെ പൊലീസ് നേരത്തേ കൊലപ്പെടുത്തിയിരുന്നു.

Story Highlights Vikas dubey, encounter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top