Advertisement

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയത് 5,81,488 പേര്‍

July 15, 2020
2 minutes Read
FLIGHT

ലോക്ക്ഡൗണ്‍ ഇളവിനുശേഷം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയത് 5,81,488 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 3,63,731 ഉം വിദേശത്തു നിന്നു വന്നവര്‍ 2,17,757 ഉം ആണ്. കേരളത്തിലേക്ക് ഇതുവരെ എത്തിയവരില്‍ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതില്‍ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നും ആണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളും എത്തിയത് റോഡ് മാര്‍ഗം ആണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.64 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.18 ശതമാനം പേര്‍ റെയില്‍വേ വഴിയും കേരളത്തിലെത്തി.

സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 58,169 ആളുകളാണ്. അവരില്‍ 27,611 പേര്‍ക്ക് പാസ് ഇതിനോടകം അനുവദിച്ചു. പതിവു സന്ദര്‍ശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരില്‍ 8299 പേര്‍ക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദര്‍ശകര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിട്ടുള്ളത് തമിഴ്‌നാട്ടില്‍ നിന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 5,81,488 people came to Kerala from abroad and other states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top