രാത്രി യാത്രക്കിടെ സെക്സിസ്റ്റ് കമന്റുകളുമായി പിന്തുടർന്ന് സ്വിഗി ജീവനക്കാരൻ; വീഡിയോ പങ്കുവച്ച് സെലബ്രിറ്റി സ്റ്റൈലിസ്റ്റ്

രാത്രി യാത്രക്കിടെ സെക്സിസ്റ്റ് കമൻ്റുകളുമായി സ്വിഗി ജീവനക്കാരൻ തന്നെ പിന്തുടർന്നു എന്ന് സെലബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വിഗി ഡെലിവറി ബോയ് തന്നെ പിന്തുടർന്നു എന്നും വീഡിയോ ചിത്രീകരിക്കുന്നത് കണ്ടപ്പോൾ ഇയാൾ മുഖം മറച്ച് പോയി എന്നും അസാനിയ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കുറിച്ചു. ഇയാളുടെ വീഡിയോയും വാഹനത്തിൻ്റെ വിവരങ്ങളും അസാനിയ പങ്കുവച്ചിട്ടുണ്ട്.
“ഈ വീഡിയോയിൽ കാണുന്നയാൾ എൻ്റെ പിന്നാലെ വന്നു. ‘നിന്റെ മൂട് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്നായിരുന്നു അവൻ്റെ വാക്കുകൾ. ഞാൻ അവന്ര് പിന്തുടർന്ന് വീഡിയോ ചിത്രീകരിക്കാൻ അരംഭിച്ചതോടെ അവൻ മുഖം മറച്ച് നടന്നു പോയി. അവനൊരു സ്വിഗി ഡെലിവറി പേഴ്സൺ ആണ്. കെഎൽ-41 എഫ് 6977 ആണ് വാഹനത്തിൻ്റെ നമ്പർ. ‘ഈ സമയത്ത്; എന്തിനു പുറത്തിറങ്ങി എന്ന് ചോദിക്കുന്നവർക്ക്, അവനെപ്പോലെ ഞാനും ജോലിക്ക് പോയതാണ്. ഈ സമയത്ത് അവൻ തൊഴിലെടുക്കുന്നത് നിങ്ങൾക്ക് കുഴപ്പമില്ലെങ്കിലും ഞാൻ പുറത്തിറങ്ങിയത് പ്രശ്നമാണെങ്കിൽ ദയവായി കമൻ്റ് ചെയ്യരുത്. ‘സുരക്ഷ’യുടെ പേരിൽ ഞങ്ങൾ ഒരുപാട് കാലമായി മറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോൾ, ഇവർ ഞങ്ങൾക്കു വേണ്ടി ഒഴിവായി തെരുവുകൾ സുരക്ഷിതമാക്കണം.”- അസാനിയ കുറിച്ചു. സ്വിഗ്ഗി ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് അസാനിയയുടെ പോസ്റ്റ്.
Read Also : ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം; സൈബർ സുരക്ഷാ ഏജൻസി
മറ്റൊരു കുറിപ്പിൽ ഇവർ ബൈക്കിൻ്റെ ഉടമയുടെ വിവരങ്ങളും പരസ്യപ്പെടുത്തി. അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആളുകൾ അസാനിയക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ചിലർ തന്നെ വിഷയത്തിൽ കുറ്റപ്പെടുത്തുന്നുണ്ടെന്നും സ്വകാര്യ സന്ദേശങ്ങൾ അയച്ച് ബലാത്സംഗ ഭീഷണി അടക്കം മുഴക്കുന്നുണ്ടെന്നും അസാനിയ പറയുന്നു. ഇതിൻ്റെ സ്ക്രീൻഷോട്ടുകളും അവർ പുറത്തുവിട്ടു. വിഷയത്തിൽ സ്വിഗി തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും നടപടി എടുക്കുമെന്ന് ഉറപ്പു പറഞ്ഞു എന്നും അവർ പിന്നീട് അറിയിച്ചു. പൊലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണെന്നും അസാനിയ പറഞ്ഞു.
Story Highlights – celebrity stylist instagram post about swiggy delivery boy stalking and sexist comments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here