Advertisement

സ്വർണക്കടത്ത് കേസ്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

July 15, 2020
1 minute Read
probe team identifies man who helped swapna gold smuggling

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ പിടിയിലായ ജലാൽ, മുഹമ്മദ് ഷാഫി, ഹംജദ് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന പ്രതിയാണ് ജലാൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഏകദേശം അറുപത് കോടിയിലേറെ രൂപയുടെ സ്വർണമാണ് ജലാൽ കടത്തിയത്.

Read Also : സ്വർണക്കടത്ത്: ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ

അതേസമയം, തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് സൂചന. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക. ബാഗിലെ വിവരങ്ങൾ കേസിൽ വഴിത്തിരിവായേക്കും.

Story Highlights Gold smuggling, three arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top