പത്തനംതിട്ടയിൽ ഇന്ന് 39 പേർക്ക് കൊവിഡ്; 19 പേർക്ക് സമ്പർക്കത്തിലൂടെ

പത്തനംതിട്ടയിൽ ഇന്ന് 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 19 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. നേരത്തെ രോഗം സ്ഥിരീകരികച്ച തുകലശ്ശേരി ഹോളി സ്പിരിറ്റ് കോൺവെൻ്റിലെ 8 സിസ്റ്റർമാർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമേ ഒരു ആരോഗ്യ പ്രവർത്തകനും ഉറവിടം കണ്ടെത്താത്ത ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 14 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ഇന്ന് രോഗം കണ്ടെത്തിയിട്ടുണ്ട്.
Read Also : മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 722 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 481 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 228 പേർക്ക് അസുഖം ഭേദമായി. രോഗബാധ ഉണ്ടായവരിൽ 157 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. ഉറവിടം അറിയാത്ത കേസുകൾ 34 ആണ്. 12 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ബിഎസ്എഫ് 5. ഐടിബിപി 3 എന്നിങ്ങനെയാണ് മറ്റുള്ളവർ.
ഇന്ന് രണ്ട് മരണങ്ങൾ ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ് (39), കണ്ണൂർ ജിലയിലെ പുളിയനാമ്പുറം സ്വദേശി മുഹമ്മദ് സ്വലീഹ് (25) എന്നിവരാണ് മരണപ്പെട്ടത്.
Story Highlights – covid update pathanamthitta today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here