Advertisement

തിരുവനന്തപുരം മെഡിക്കൽ കോളജിലെ അഞ്ച് ഡോക്ടർമാർക്ക് കൊവിഡ്

July 16, 2020
1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ അഞ്ച് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പി ജി ഡോക്ടർമാർക്കും രണ്ട് ഹൗസ് സർജന്മാർക്കുമാണ് രോഗം കണ്ടെത്തിയത്.

ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ സർജറി വാർഡ് അടച്ചു. സർജറി യൂണിറ്റിലെ 30 ഡോക്ടർമാർ ക്വാറന്റീനിൽ പ്രവേശിക്കുകയും ചെയ്തു.

അതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതേ തുടർന്ന് പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

Story Highlights Corona virus, Trivandrum medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top