സ്വര്‍ണക്കടത്ത്; മുസ്‌ലിം ലീഗിനോ നേതാക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് കെ.പി.എ. മജീദ്

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനോ നേതാക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. പേര് മുസ്‌ലിം ആണ് എന്നത് കൊണ്ട് മുസ്‌ലിം ലീഗ് ആകണം എന്നില്ല. സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങള്‍ ആണെന്നും കെ.പി.എ. മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also : കൊവിഡ് വ്യാപനം; യുഡിഎഫ് സമരങ്ങള്‍ മാറ്റിവച്ചു
സ്വര്‍ണക്കടത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൃത്യമായ പങ്കുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനാനുവദാത്തിലാണ് ശിവശങ്കര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്, അതിനാല്‍ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ ആവില്ലെന്നും കെ.പി.എ മജീദ് ആരോപിച്ചു.
Story Highlights – Gold smuggling; KPA Majeed denies Muslim League role
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here