ഇനി ത്രീഡി വിഡിയോ കോളിംഗ്; ജിയോ ഗ്ലാസ് എത്തുന്നു

റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ മീറ്റിംഗ് ഏറെ ശ്രദ്ധേയമായത് റിലയന്‍സ് അവതരിപ്പിച്ച ജിയോ ഗ്ലാസ് എന്ന ഉപകരണമാണ്. ഫോണുമായി ബന്ധിപ്പിക്കാവുന്ന തരത്തിലാണ് ജിയോ ഗ്ലാസ് തയാറാക്കിയിരിക്കുന്നത്. വിഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസിന്റെ പ്രത്യേകത. കോണ്‍ഫറന്‍സ് കോള്‍, പ്രസന്റേഷനുകള്‍ പങ്കുവെക്കുക, ചര്‍ച്ചകള്‍ നടത്തുക തുടങ്ങി നിരവധി കാര്യങ്ങള്‍ ജിയോ ഗ്ലാസില്‍ സാധ്യമാണ്. ഇവയെല്ലാം ത്രിഡി സാങ്കേതിക വിദ്യയിലാകും അനുഭവിക്കാന്‍ സാധിക്കുക.
നിലവില്‍ 25 മിക്‌സഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്കില്‍ നിര്‍മിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിന്റെ പ്രധാന ഭാഗം. രണ്ട് ലെന്‍സുകളുടെയും മധ്യത്തിലായി ഒരു ക്യാമറയുണ്ട്. ലെന്‍സുകള്‍ക്ക് പുറകിലായാണ് മിക്സഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 75 ഗ്രാം ആണ് ജിയോ ഗ്ലാസിന് ഭാരം.
സണ്‍ഗ്ലാസുപോലെയാണ് ജിയോ ഗ്ലാസിന്റെ ഡിസൈനിംഗ്. എല്ലാ തരത്തിലുള്ള ഓഡിയോകളും സപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്ആര്‍ സൗണ്ട് സിസ്റ്റമാണ് ജിയോ ഗ്ലാസില്‍ നല്‍കിയിരിക്കുന്നത്. ശബ്ദനിര്‍ദേശങ്ങളിലൂടെ ഫോണ്‍വിളിക്കാനും ജിയോ ഗ്ലാസിലൂടെ സാധിക്കും. ഇതിനായി അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനങ്ങളാണ് ജിയോ ഉപയോഗിക്കുന്നത്. ജിയോ ഗ്ലാസ് ഉപയോഗിച്ച് വിര്‍ച്വല്‍ ക്ലാസുകള്‍ നടത്താനും സാധിക്കും.
Story Highlights – Jio Glass Mixed Reality Headset
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here