കപ്പേള തന്നെ സ്വാധീനിച്ചുവെന്ന് മക്കള്‍ ശെല്‍വന്‍

കപ്പേള തന്നെ സ്വാധീനിച്ചുവെന്ന് തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി. ഈ വര്‍ഷം തിയറ്ററിലെത്തിയതില്‍ ഏറ്റവും കൂടുതല്‍ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ മലയാളം ചിത്രമാണ് കപ്പേള. അഭിനയേതാവ് കൂടിയായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കപ്പേള തന്നെ ഏറെ സ്വാധീനിച്ചു എന്ന് വിജയ് സേതുപതി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Read Also : മേക്കപ്പിലൂടെ മോഡലിന് ‘നയൻതാര’ മേക്ക് ഓവർ; വിഡിയോ വൈറൽ
മലയാളത്തിലെ എല്ലാ പ്രധാന റിലീസുകളും താന്‍ കാണുന്നുണ്ടെന്നും ഈ കാലയളവില്‍ താന്‍ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേള വിജയ് സേതുപതി പറഞ്ഞു. കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശം അല്ലു അര്‍ജുന്‍ അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ‘അല വൈകുണ്ഠപുരമല്ലോ’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയിരുന്നു. ഈ മാസം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്തിരുന്നു എങ്കിലും കൊവിഡ് ഭീഷണി കാരണം തിയറ്ററുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു.
Story Highlights – kappela movie, vijay sethupathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here