കായിക താരം ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്

കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനില്‍ അനധികൃതമായി രൂപീകരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് വാങ്ങി ലണ്ടനില്‍ പഠിക്കാനെത്തിയ ബോബി അലോഷ്യസാണ് കമ്പനി രൂപീകരിച്ച് അതിന്റെ തലപ്പത്ത് എത്തിയത്. രേഖകളില്‍ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും തിരിമറി നടത്തിയെന്ന് വ്യക്തമാണ്. താന്‍ ബ്രിട്ടീഷ് പൗരയാണെന്ന് നിരവധിയിടങ്ങളില്‍ ബോബി അലോഷ്യസ് ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ട് ബോബി രൂപീകരിച്ച കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നുവെന്നും രേഖകളില്‍ വ്യക്തമാണ്. ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് അഞ്ച് കമ്പനികളുടെ ഡയറക്ടറാണ്.
ലണ്ടനില്‍ താന്‍ സ്ഥിരതാമസമാക്കിയിരിക്കുന്നുവെന്നും കമ്പനിയുടെ ഭാഗമാണെന്നും ബോബി അലോഷ്യസ് വ്യക്തമാക്കുന്ന രേഖകളും ട്വന്റിഫോറിന് ലഭിച്ചു. കമ്പനിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഇടപെടല്‍ നടത്തുന്നതും ബോബി അലോഷ്യസ് തന്നെയായിരുന്നു. കായിക താരമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്നും ഒരെസമയം അവകാശപ്പെടുകയും ബ്രിട്ടീഷ് പൗരയാണെന്ന ധാരണപരത്തിയും ബോബി അലോഷ്യസ് നടത്തിയ ക്രമവിരുദ്ധ ഇടപാടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Story Highlights – Bobby Aloysius, citizenship documents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here