ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. എംജി രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി കമ്പനിക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലെയും കളക്ടർമാരോട് കോടതിയെ സമീപിക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി.
ശബരിമല വിമാനത്താവളപദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാൻ ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിക്കൽ നടപടികൾക്ക് സർക്കാർ ഒരുങ്ങുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ കൈവശംവച്ചിരുന്നതും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈമാറ്റം ചെയ്തിട്ടില്ലാത്തതുമായ ഭൂമിയാണ് നിലവിൽ തിരിച്ചു പിടിക്കുന്നത്.
ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് ഭൂമി സംബന്ധമായ കേസുകൾ അതതു ജില്ലകളിലെ സിവിൽ കോടതികളിൽ ഫയൽ ചെയ്യണം. മാത്രമല്ല, 1947 ന് മുമ്പ് ബ്രിട്ടീഷുകാർ കൈവശംവച്ചിരുന്ന ഭൂമിക്ക് സ്വാതന്ത്ര്യാനന്തരം നിയമസാധുതയില്ല. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഈ ഭൂമി ആർക്കും കൈമാറ്റം ചെയ്തിട്ടുമില്ല. എന്നിങ്ങനെയുള്ളവാദങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
Story Highlights – harrison malayam land, take back , government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here