Advertisement

കൊവിഡ്; വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപരികള്‍

July 17, 2020
1 minute Read

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് കടകള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികള്‍. ജില്ലയില്‍ നിലവില്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. അതേസമയം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശിചിത സമയത്തേക്ക് മാത്രം തുറക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്‌സുകള്‍ ഇറക്കുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത് കനത്ത വെല്ലുവിളിയാണ്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

Story Highlights covid19, coronavirus, Vaikom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top