Advertisement

ബോബി അലോഷ്യസ് നടത്തിയ ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ; ലണ്ടനിലെ പരസ്യ കമ്പനികൾക്ക് നൽകിയ കത്ത് പുറത്ത്

July 18, 2020
2 minutes Read
boby aloshious letter to ad agency

ബോബി അലോഷ്യസ് നടത്തിയ ക്രമക്കേടുകൾക്കും ചട്ടലംഘനങ്ങൾക്കും ധനസമ്പാദനത്തിനും കൂടുതൽ തെളിവുകൾ. തന്റെ നേത്യത്വത്തിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്നതായി വ്യക്തമാക്കി ബോബി ലണ്ടനിലെ പരസ്യ കമ്പനികൾക്ക് നൽകിയ കത്ത് പുറത്ത്. താൻ ഇംഗ്ലണ്ടിൽ വന്നത് സർക്കാർ ചെലവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ ആണെന്നുമുള്ള വസ്തുത കത്തിൽ ബോബി മറച്ച് വയ്ക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ആളാണെന്ന് ബോബി കത്തിൽ പറയുന്നു. മാത്രമല്ല യുകെയിൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന കൺസൾട്ടൻസി താൻ തന്നെയാണ് നടത്തുന്നതെന്നും കത്തിൽ ബോബി അലോഷ്യൽ പറയുന്നുണ്ട്. താൻ കൂടി പങ്കാളിയായി പ്രവർത്തിക്കുന്ന ഒരു വെബ് പോർട്ടലിലേക്ക് പരസ്യം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു ബിസിനസ് ലെറ്ററിലാണ് ബോബി സത്യങ്ങൾ സമ്മതിക്കുന്നത്.

Read Also : ബോബി അലോഷ്യസിന്റെ വിദേശ യാത്രകൾ; അന്വേഷണത്തിന് ഉത്തരവിട്ട് കായികമന്ത്രി; 24 ഇംപാക്ട്

കേന്ദ്ര സർക്കാരിന്റെ 34 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ 15 ലക്ഷം രൂപയും കൈപ്പറ്റി യുകെയിൽ ഉപരിപഠനത്തിനായി പോയ ബോബി ഈ പണം ഉപയോഗിച്ച് അവിടെ ബിസിനസ് സംരംഭങ്ങൾ നടത്തുകയായിരുന്നുവെന്ന് കത്ത് തെളിയിക്കുന്നു. കരാർ ലംഘനം നടത്തി യുകെയിൽ തുടർന്ന വിവാദ താരം മടങ്ങിയെത്താൻ ആവശ്യപ്പെട്ട് സ്‌പോർട്ട്‌സ് കൗൺസിൽ കത്തെഴുതുന്ന 2008 ലാണ് ബോബിയുടെ കത്ത് എന്നതും ശ്രദ്ധേയമാണ്.

Story Highlights boby aloshious letter to ad agency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top