കൊവിഡിനെതിരെ പോരാടാന്‍ ഗോമൂത്രം കുടിക്കണം; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ ഗോമൂത്രം കുടിക്കണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്‌സഭ എംപിയുമായ ദിലീപ് ഘോഷിന്റെ ആഹ്വാനം. ‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും ബുദ്ധിമുട്ടാവും. അവര്‍ കഴുതകളാണ്. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്റെ നാട്, ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. ആയുര്‍വേദ മരുന്നും കഴിക്കാം’ ദിലീപ് ഘോഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘തുളസിയാണ് നാം പൂജക്ക് ഉപയോഗിക്കുക. തുളസി പ്രസാദമായും ഉപയോഗിക്കുന്നു. ഇതെല്ലാമാണ് നമ്മുടെ പിതാമഹന്മാരെ ആരോഗ്യവാന്മാരാക്കി നിറുത്തിയത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള പഞ്ചാമൃതവും ആരോഗ്യം നിലനിര്‍ത്താനാണ് ഉപയോഗിക്കുന്നത്.’ ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന 2019 ലെ ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ സാമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights – Drink cow urine to fight virus: Bengal BJP chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here