Advertisement

കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതി: മേഴ്‌സിക്കുട്ടിയമ്മ

July 18, 2020
1 minute Read
kollam should maintain high alert says minister j mercykutty amma

കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ചന്തകൾ വഴിയാണ് കൊവിഡ് വ്യാപനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. എല്ല പഞ്ചായത്തുകളിലും നൂറു കിടക്കകൾ വീതം തയാറാക്കുമെന്നും സൗജന്യ റേഷൻ നൽകുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മൽസ്യബന്ധനത്തിന് അനുമതി നൽകാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമ്പർക്കത്തിലൂടെ ഉള്ള രോഗ വ്യാപനവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 30 പഞ്ചായത്തുകളെ പൂർണമായും കണ്ടൈന്റ്‌മെൻറ് സോണായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു. ചവറ, പന്മന ഗ്രാമപഞ്ചായത്തുകൾ അതിതീവ്ര നിയന്ത്രണ പ്രദേശങ്ങളാക്കി. കൊല്ലം, പരവൂർ എന്നീ നഗരസഭകളിലെ ചില വാർഡുകളിലും തീവ്ര നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ഒൻപത് പഞ്ചായത്തുകൾ റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി. ഇളമാട് , പോരുവഴി, ശാസ്താംകോട്ട , വെളിയം, അഞ്ചൽ, അലയമൺ, ഏരൂർ, വെട്ടിക്കവല, ശൂരനാട് തെക്ക് എന്നീ പഞ്ചായത്തുകളെയാണ് റെഡ് സോണായി പ്രഖ്യാപിച്ചത്.

Read Also : കൊല്ലം ജില്ലയിൽ സ്ഥിതി സങ്കീർണം; 9 പഞ്ചായത്തുകൾ റെഡ് സോൺ

നേരത്തേ നിയന്ത്രണമേർപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് കൂടി സമ്പർക്കത്തിലൂടെ ഉള്ള രോഗവ്യാപനം ഉണ്ടാകുന്നതിനാലാണ് നടപടി. മത്സ്യ കച്ചവടക്കാർക്ക് തുടർച്ചയായി രോഗം ബാധിക്കുന്നത് ജില്ലയിലാകെ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം ഉറവിടം അറിയാത്ത ഒൻപത് കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.

Story Highlights kollam ,minister j mercykutty amma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top