ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ നാന്റസ് കത്തീഡ്രലിൽ വൻതീപിടുത്തം

ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ നാന്റസ് കത്തീഡ്രലിൽ വൻതീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് അഗ്നിശമന സേനയെ വിന്യസിച്ചിട്ടുണ്ട്.
പള്ളിക്ക് ഉള്ളിൽ മൂന്ന് സ്ഥലങ്ങളിലായാണ് തീപിടുത്തമുണ്ടായതെന്നും സംഭവത്തെ ക്രിമിനൽ നടപടിയായാണ് നോക്കികാണുന്നതെന്ന് പ്രൊസിക്യൂട്ടർ പിയറി സെന്നസ് മാധ്യമങ്ങളോട് പറഞ്ഞു.
15-ാം നൂറ്റാണ്ടിലെ ദേവാലയമായ നാന്റസ് കത്തീഡ്രലിലെ തീപിടുത്തം പാരീസിലെ നോത്ര ദാം കത്തീഡ്രലിൽ ഉണ്ടായ വലിയ തീപിടുത്തത്തിന് ഒരു വർഷത്തിന് ശേഷമാണ്.
മുൻപ് 1972- ൽ നാന്റെസ് കത്തീഡ്രലിൽ തീപിടുത്തമുണ്ടായിരുന്നു. അന്ന് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് മൂന്ന് വർഷത്തെ അറ്റകുറ്റപണിക്ക് ശേഷമാണ് പണി പൂർത്തിയാക്കിയത്.
ഗോതിക് ശിൽപ കലയിൽ നിർമിച്ചിരിക്കുന്ന കത്തീഡ്രലിന്റെ നിർമാണം 1434ലാണ് ആരംഭിച്ചത്. തുടർന്ന് 2013ൽ ദേവാലയം നവീകരിച്ചിരുന്നു.
Story Highlights – fire, nante cathedral , france
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here