Advertisement

പാലത്തായി കേസിൽ വിട്ടുവീഴ്ചയ്ക്ക് കാരണം സിപിഐഎം- ബിജെപി ബാന്ധവം: കെ മുരളീധരൻ

July 18, 2020
1 minute Read
k muraleedharan

പാലത്തായി കേസിലെ വീഴ്ചയ്ക്ക് കാരണം സിപിഐഎം ബിജെപി ബാന്ധവമെന്ന് കെ മുരളീധരൻ എം പി. സ്ഥലം എം എൽഎ കൂടിയായ മന്ത്രി കെ കെ ശൈലജ ശിശുക്ഷേമ വകുപ്പ് ഒഴിയണം. കേസ് തേച്ചു മാച്ചു കളയാൻ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ലാഘവത്തോടെ കേസ് എടുത്തതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനെന്നും കെ മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Read Also : പാലത്തായി പീഡനക്കേസിൽ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതിയായ കുനിയിൽ പദ്മരാജന് ജാമ്യം ലഭിച്ചത്. ജാമ്യം അനുവദിച്ചത് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്. കേസിൽ പോക്‌സോ ചുമത്തുന്നതിന് കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി ഭാഗിക കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. അധ്യാപകനായ പദ്മരാജൻ പെൺകുട്ടിയെ മർദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് കുട്ടികളെ അധ്യാപകൻ മർദിച്ചതായാണ് കണ്ടെത്തൽ. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും കുട്ടിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയെ കൂടുതൽ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം മൊഴിയെടുക്കണമെന്നാണ്.

Story Highlights k muraleedharan, palathayi case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top