ഇന്നത്തെ പ്രധാന വാർത്തകൾ (18-07-2020)

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രം 11 മണിയോടെ മരണം സംഭവിച്ചത്. ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് മരണങ്ങൾ 26,000 കടന്നു
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,273 ആയി. രാജ്യത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 1,038,716 ആയി. 653,750 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 3,58,692 ആണ്.
ഉത്രയുടെ ശരീരത്തിൽ സിട്രിസിനും മൂർഖൻ പമ്പിന്റെ വിഷവും; രാസപരിശോധനാ ഫലത്തിന്റെ വിശദാംശങ്ങൾ
കൊല്ലം അഞ്ചൽ ഉത്രാ കൊലക്കേസിൽ ഒന്നാംപ്രി സൂരജിന്റെ മൊഴി ബലപ്പെടുത്തി രാസപരിശോധനാ ഫലം. ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് മൃതദേഹത്തിന്റെ രാസപരിശോധനാ ഫലത്തിൽ പറയുന്നു.
ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൂചന. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ലെ ഒന്നര കിലോമീറ്ററിനുള്ളില്‍ ചൈനിസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിതികരിച്ചതായാണ് സൂചന. സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ രണ്ടു കിലോമീറ്റര്‍ പിന്‍വലിച്ചെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍
ആന്റിജന്‍ അധിഷ്ടിത കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍. ടെസ്റ്റുകള്‍ കൂടുതല്‍ നടത്തുവാന്‍ ഉടന്‍ കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും ഐസിഎംആര്‍ അറിയിച്ചു.
Story Highlights – todays news headlines july 18
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here