Advertisement

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ അപാകത; വിജിലൻസ് അന്വേഷണം ആരംഭിച്ചു

July 19, 2020
1 minute Read

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ അപാകത്തെ കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. കെടിഡിഎഫ്‌സിയുടെ അഭ്യന്തര വിജിലൻസ് വിഭാത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ച ശേഷമാവും തുടർ നടപടി ഉണ്ടാവുക.

കോഴിക്കോട് കെഎസ്ആർടിസി കെട്ടിട നിർമാണത്തിലും, രൂപകൽപ്പനയിലും അപാകതയുണ്ടെന്നാണ് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. പ്രവൃത്തിയുടെ ഗുണമേന്മ മോശമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 10 നിലയുള്ള ഇരട്ട ടെർമിനലുകളാണ് 65 കോടി രൂപ ചെലവിൽ നിർമിച്ചത്. അഞ്ച് വർഷം കഴിഞ്ഞതോടെ കെട്ടിടത്തിന്റെ ഉപരിതലം പൊട്ടിപൊളിഞ്ഞിരുന്നു. ഇത് ടെർമിനലിന്റെ ലേലത്തെയും ബാധിച്ചു. ഇതിനെ തുടർന്നാണ് ഐഐടി വിദഗ്ധരെത്തി പരിശോധന നടത്തിയത്. ടെർമിനൽ നിർമാണത്തിന് മുൻപേ ഇത്രയും വലിയ വ്യാപര സമുച്ചയത്തിന് മാർക്കറ്റിംഗ് പഠനം നടത്തിയില്ലെന്ന അക്ഷേപവുമുണ്ട്. 2015ൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെയും കെട്ടിടം വാടകയ്ക്ക് നൽകുവാനും കഴിഞ്ഞിട്ടില്ല.

Story Highlights kozhikkod ksrtc terminal, vigilance investigation





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top