കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന; രാജ്യത്ത് 24 മണിക്കൂറിനിടെ 38000ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 38000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,077,618 ആയി. ഇതുവരെ 26,816 പേർ മരിച്ചു. രോഗമുക്തി നിരക്ക് 62.86 ശതമാനമായി കുറഞ്ഞു. ഡൽഹി എയിംസിൽ നാളെ മുതൽ മനുഷ്യരിൽ കൊവാക്‌സിൻ മരുന്ന് പരീക്ഷണം ആരംഭിക്കും.
രാജ്യത്തെ കൊവിഡ് കേസുകൾ 11 ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 24 മണിക്കൂറിനിടെ 38,902 പോസിറ്റീവ് കേസുകളും 543 മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളുടെ 61.31 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 23,853 പോസിറ്റീവ് കേസുകൾ.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കർണാടകയിൽ രോഗവ്യാപനം രൂക്ഷമായി. അൻപത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾക്ക് കർണാടക സർക്കാർ കർശന നിർദേശം നൽകി. ആന്ധ്രയിലെ ശ്രീകാകുളത്ത് 14 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഡൽഹിയിലെ ചേരിപ്രദേശമായ ഗാന്ധി കോളനി കണ്ടെന്റ്‌മെന്റ് സോണായി മാറി. ഉത്തർപ്രദേശിൽ കൊവിഡ് കേസുകളുടെ 40 ശതമാനവും ലക്‌നൗ, വാരാണസി, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, കാൺപൂർ നഗർ, ഝാൻസി ജില്ലകളിൽ നിന്നാണ്. പശ്ചിമബംഗാളിൽ രോഗബാധിതരുടെ എണ്ണം 40,000 കടന്നു.
Story Highlights – More than 38,000 covid cases, the country in 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here