Advertisement

‘ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

July 20, 2020
2 minutes Read

‘ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു പദ്ധതി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ അരുൺ പദ്ധതിയിൽ തുടരുന്നത് വിവാദമായിരുന്നു.

അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇയാളെ നീക്കാനുള്ള അടിയന്തരമായ നിർദേശം നൽകിയത്.

Read Also : സ്വർണക്കടത്ത്; അന്വേഷണം അരുൺ ബാലചന്ദ്രനിലേക്കും

സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ ഫരീദിനായി സിനിമയിൽ പണം നൽകിയിരുന്നത് അരുൺ ആണെന്നാണ് കണ്ടെത്തൽ. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായും അടുത്ത ബന്ധമാണ് അരുണിനുള്ളത്. ഐടി മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാളെ ചുമതല ഏൽപിച്ചത്.

ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ ഫഌറ്റ് ഏർപ്പാടാക്കി നൽകിയത് അരുൺ ആയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി അരുൺ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അരുണിലേക്കും വ്യാപിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

Story Highlights arun balachandran, dream kerala project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top