ഒരു വർഷത്തിനുള്ളിൽ വാടകയ്‌ക്കെടുത്തത് നാല് വീടുകൾ; സ്വർണം സൂക്ഷിക്കുന്നതും കൈമാറുന്നതും വാടക വീടുകളിലെന്ന് എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം സൂക്ഷിക്കുന്നതും കൈമാറുന്നതും വാടക വീടുകളിലാണെന്ന് എൻഐഎ കണ്ടെത്തി. പ്രതികളുമൊത്തുള്ള തെളിവെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരു വർഷത്തിനുള്ളിൽ നാല് വീടുകളാണ് പ്രതികൾ വാടകയ്‌ക്കെടുത്തത്. കൂടുതൽ തവണയും സ്വർണം സൂക്ഷിച്ചത് പി.ടി.പി നഗറിലെ വീട്ടിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്റെ വർക്ക്‌ഷോപ്പും, ബ്യൂട്ടി പാർളറും സ്വർണം കൈമാറുന്ന കേന്ദ്രങ്ങളായി ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം, യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഫ്‌ളാറ്റിൽ എൻഐഎ സംഘം പ്രാഥമിക പരിശോധന നടത്തി. ഏഴംഗ സംഘം ഇന്നലെയാണ് പരിശോധന നടത്തിയത്. പാറ്റൂരിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് നാല് നയതന്ത്രജ്ഞരാണ്.
Story Highlights – gold smugglers handed over gold in rented homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here