Advertisement

‘കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകി’; ജയഘോഷിന്റെ മൊഴി പുറത്ത്

July 20, 2020
1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ മൊഴി പുറത്ത്.
കോൺസുലേറ്റിലേക്ക് പല തവണ ബാഗുകൾ വാങ്ങി നൽകിയിരുന്നെന്ന് ജയഘോഷ് എൻഐഎയോട് പറഞ്ഞു.

ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ല. സരിത്തിനൊപ്പം കോൺസുലേറ്റ് വാഹനത്തിലാണ് താൻ വിമാനത്താവളത്തിൽ പോയിരുന്നത്. സ്വർണക്കടത്ത് വാർത്തയറിഞ്ഞപ്പോഴാണ് പ്രതികളെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. അതേസമയം ജയഘോഷിന്റെ മൊഴിയും ഫോൺകോൾ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് എൻഐഎ അറിയിച്ചു. സ്വർണമടങ്ങിയ ബാഗ് പല തവണ ജയഘോഷ് കൊണ്ടുപോയെന്നും എൻഐഎ വ്യക്തമാക്കി. ജയഘോഷിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.

Read Also : സ്വർണക്കടത്ത് കേസിൽ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു

അതിനിടെ ജയഘോഷിന്റെ നിയമനത്തിൽ ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു. 2020 ജനുവരി 8നാണ് ജയഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നൽകിയത്. ഡിജിപിയുടെ ഉത്തരവിലൂടെ ഒരു വർഷത്തേക്ക് കാലാവധി നീട്ടുകയായിരുന്നു. ജയഘോഷിന്റെ നിയമന ഉത്തരവടക്കം പാലീസ് വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ജയഘോഷിന്റെ നിയമനത്തിലും കാലാവധി നീട്ടലിലും ചട്ടലംഘനമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയില്ലെന്നും ആരോപണമുണ്ട്.

Story Highlights Gold smuggling, Jayaghosh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top