മുള്ളരിങ്ങാട് പള്ളിയില്‍ കൊവിഡ് മാനദണ്ഡ ലംഘനം: നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

മുള്ളരിങ്ങാട് കൊവിഡ് മാനദണ്ഡങ്ങള്‍ നോക്കാതെ നടന്ന പൊലീസ് നടപടിയില്‍ അടിയന്തര നടപടി എടുക്കാന്‍ കേരള അഡീഷണല്‍ ചിഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ജൂലൈ ഒന്‍പതിന് ആണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കണ്ടെയ്ന്‍മെന്റ് സോണിനോട് ചേര്‍ന്ന മുള്ളരിങ്ങാട് പള്ളിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊലീസ് നടപടി ഉണ്ടായെന്നാണ് ദേശിയ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ ഡിജിപിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നാല് ആഴ്ച്ചക്കുള്ളില്‍ നടപടി എടുത്തു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുള്ളരിങ്ങാട് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം കൈമാറുന്നത് സംബന്ധിച്ചാണ് പ്രശ്‌നം ഉണ്ടായത്. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നൂറുകണക്ക് പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
Story Highlights – national-human-rights-commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here