കോട്ടയം ജില്ലയിൽ ഇന്ന് 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 39 പേർക്കു കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ 35 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 16 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. മുൻപ് ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറു പേർക്കും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ചികിത്സയിലായിരുന്ന പത്തു പേർ ഇന്ന് രോഗമുക്തരായി. നിലവിൽ കോട്ടയം ജില്ലയിൽ നിന്നുള്ള 293 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. ജില്ലയിൽ ആകെ 556 പേർക്ക് വൈറസ് ബാധയുണ്ടായി. ഇതിൽ 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. 13 പേർ ആരോഗ്യ പ്രവർത്തകരാണ്. ആകെ 263 പേർ രോഗമുക്തരായി.
Story Highlights – covid, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here