പെണ്മക്കളുടെ മുന്നിൽ വച്ച് മാധ്യമപ്രവർത്തകനെ വെടിവെച്ച് അഞ്ചംഗ സംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മക്കളുടെ മുന്നിൽ വച്ച് മാധ്യമപ്രവർത്തകനെ വെടിവെച്ച് അഞ്ചംഗ സംഘം. ഇന്നലെ രാത്രി 10.30 ഓടെ ഗാസിയാബാദിൽ വെച്ചാണ് മാധ്യമപ്രവർത്തകനായ വിക്രം ജോഷിക്കെതിരെ ആക്രമണമുണ്ടായത്. തൻ്റെ രണ്ട് പെണ്മക്കളുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ തലക്ക് ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
Read Also : ഡൽഹിയിൽ കനത്തമഴയും വെള്ളപ്പൊക്കവും; ഒരു മരണം
ഗാസിയാബാദിലെ വിജയ നഗറിലെ റോഡിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മക്കളുമായി വരുന്ന ജോഷിയെ വീഡിയോയിൽ കാണാം. പെട്ടെന്ന് ബൈക്ക് നിലത്തുവീഴുകയും കുറച്ചു പേർ ചേർന്ന് ജോഷിയെ ആക്രമിക്കുകയും ചെയ്യുന്നു. ഇത് കണ്ട മക്കൾ അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നു. സമീപത്തുണ്ടായിരുന്ന കാറിനരിലേക്ക് വലിച്ചു കൊണ്ട് പോയി ജോഷിയെ ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയാണ്. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. അതേ സമയം, വെടിവെക്കുന്ന ദൃശ്യങ്ങൾ വ്യക്തമല്ല.
Read Also : ലൈംഗിക അതിക്രമം; ഹരിയാനയിൽ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് നഴ്‌സുമാർ
ആക്രമണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ജോഷിയുടെ കുടുംബത്തെ അറിയാമായിരുന്നു എന്ന് പൊലീസ് പറയുന്നു. അതേ സമയം, തൻ്റെ പെങ്ങളുടെ മകളെ ഒരു സംഘം ആളുകൾ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ജോഷി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ആ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് അദ്ദേഹത്തിൻ്റെ കുടുംബം പറയുന്നത്.
Story Highlights – Journalist Shot At In Front Of Daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here