സരിത്തുമായുള്ള തെളിവെടുപ്പ് നിർണായക ഘട്ടത്തിൽ; സ്വർണം കൈമാറുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സരിത്തുമായുള്ള തെളിവെടുപ്പ് നിർണായക ഘട്ടത്തിൽ. കടത്തിക്കൊണ്ടു വരുന്ന സ്വർണം കൈമാറുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
കുറവൻകോണത്ത് ഒഴിഞ്ഞ വഴിയരികിൽ സ്വർണ്ണം കൈമാറിയെന്ന് സംശയമുള്ളിടത്ത് സരിത്തിനെ എത്തിച്ചു. കുറവൻകോണത്തിനും മരപ്പാലത്തിനുമിടയിലെ കാർ പാർക്കിങ്ങിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കേശവദാസപുരത്തെ ഫ്ളാറ്റ് സമുച്ചയത്തിനു മുന്നിൽ വെച്ചും സ്വർണം കൈമാറിയെന്ന് സംശയിക്കുന്നുണ്ട്. ഇവിടെയും സരിത്തിനെ എത്തിച്ചു തെളിവെടുത്തു.
സരിത്തിനെ നന്ദാവനം റോഡിലെ ‘നന്ദനം പാർക്ക്’ ഹോട്ടലിലെത്തിച്ചു് ഹോട്ടലിനുള്ളിലേക്ക് കടന്ന് തെളിവെടുപ്പ് നടത്തി. ഇത് ഗൂഢാലോചന കേന്ദ്രമാണെന്നാണ് സംശയം. സരിത്തിനെ ഹെതർ ടവറിലെത്തിച്ചും തെളിവെടുത്തു. ഫ്ളാറ്റിനുള്ളിൽ കയറ്റിയാണ് തെളിവെടുപ്പ് നടത്തിയത്.
സരിത്തിനെ സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കമ്പ്യൂട്ടർ സെന്റെറിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. സരിത്തിനെ പാച്ചല്ലൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
Story Highlights – gold smuggling,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here